ഇറാന്റെ മത്സ്യബന്ധന ബോട്ടിലിടിച്ചെന്നാരോപിച്ച് 18 ഇന്ത്യക്കാരുള്‍പ്പെടെ 23 ജീവനക്കാരുമായി ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ”സ്റ്റെനാ ഇംപേരോ’യിലെ ദൃശ്യങ്ങള്‍ പുറത്ത്. റോയിട്ടേഴ്‌സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുണ്ട്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ബ്രിട്ടന്റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല.
ഇന്നലെ കപ്പലില്‍ ഇറാന്‍ ആധിപത്യം സ്ഥാപിച്ച് ഇറാന്‍ പതാക ഉയര്‍ത്തിയിരുന്നു. കപ്പലിന് ചുറ്റും ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ ബോട്ടുകള്‍ റോന്തു ചുറ്റുന്നതായാണ് വിവരം.
Iran's state TV has released video showing the crew on-board the British-flagged oil tanker that was seized by Tehran in the Strait of Hormuz last week.
Get more on this story here: https://t.co/UGizzF1HIu pic.twitter.com/CWLqJX4w46
— Sky News (@SkyNews) 22 July 2019
Discussion about this post