ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 18 ഇന്ത്യക്കാരില്‍ 3പേര്‍ മലയാളികള്‍. എറണാകുളം സ്വദേശിയടക്കം മൂന്ന് മലയാളികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. അതേസമയം ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ആകെ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 18 ഇന്ത്യക്കാരില്‍ 3 മലയാളികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുന്നത്. മൂന്നും എറണാകുളം സ്വദേശികള്‍ ആണ്.
അതേസമയം കപ്പല്‍ ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളിയില്‍ ഒരാള്‍ കപ്പല്‍ ക്യാപ്റ്റന്‍ ആണെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. എന്നാല്‍ കപ്പലില്‍ ഉള്ള മറ്റു ജീവനക്കാരുടെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇറാനുമായി കപ്പല്‍ ഉടമ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വിദേശ കാര്യ സഹ മന്ത്രി വി മുരളീധരന്‍ പറഞ്ഞു.