കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ ഫ്‌ളൈറ്റിലെ യാത്രികര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

തിരച്ചില്‍ അവസാനിപ്പിക്കുന്നതായി റെസ്‌ക്യൂ ഏജന്‍സി തലവന്‍ മുഹ്ഹമ്മദ് സ്യൂങ്ഗി ആണ് അറിയിച്ചത്.

ജക്കാര്‍ത്ത: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കടടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ ഫ്ളൈറ്റ് 610ലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നാളുകളായുള്ള തിരച്ചിലില്‍ കഴിഞ്ഞ ദിവസം വരെ നടടത്തിയിരുന്നു. എന്നാല്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. തിരച്ചില്‍ അവസാനിപ്പിക്കുന്നതായി റെസ്‌ക്യൂ ഏജന്‍സി തലവന്‍ മുഹ്ഹമ്മദ് സ്യൂങ്ഗി ആണ് അറിയിച്ചത്.

കഴിഞ്ഞ മാസം 29 നായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വിമാനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും രണ്ടാമത്തെ ബ്ലാക്ക് ബോക്സും കോക്ക്പിറ്റ് വോയ് റെക്കാഡര്‍റും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരും. അപകടത്തിന് മുന്‍പുള്ള മണിക്കൂറുകളില്‍ വിമാനത്തന്റെ എയര്‍ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ തകരാറില്‍ ആയിരുന്നു എന്ന് ഫ്ളൈറ്റ് ഡേറ്റാ റെക്കാര്‍ഡുകള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിരുന്നു.

നാലു രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന സംഘം കൂടുതല്‍ വിവരങ്ങള്‍ക്കായി വിമാനത്തിലെ ആറു ബ്ലാക്ക് ബോക്സ് വിശദമായി പരിശോധിയ്ക്കുകയാണ്. വിശദമായ പരിശോധന നടത്തി ഒരു നിഗമനത്തില്‍ എത്താന്‍ ഒരു മാസം വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Exit mobile version