ന്യൂഡൽഹി: ശാസ്ത്രത്തിൽ തൽപ്പരായവർക്ക് ഇന്ന് സുവർണാവസരം. ഇനിയൊരു വ്യക്തമായ ചന്ദ്രഗ്രഹണം കാണാൻ 2021 വരെ കാത്തിരിക്കേണ്ടതിനാൽ അർധരാത്രിയിൽ ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ചന്ദ്രഗ്രഹണം വീക്ഷിക്കാൻ ഇന്ന് അവസരം. ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമാവുക.
ഭാഗികമായ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം കാണാൻ സാധിക്കും. സൂര്യനും ചന്ദ്രനും മധ്യത്തിലൂടെ ഭൂമി കടന്നുപോകുമ്പോൾ സൂര്യനിൽ നിന്നുള്ള പ്രകാശം തട്ടി ഭൂമിയുടെ നിഴൽ ചന്ദ്രനെ മറയ്ക്കുന്നതാണ് ചന്ദ്രഗ്രഹണം.
ഇന്ത്യയിൽ രാത്രി 12.13 മുതലാണ് ഗ്രഹണം കാണാൻ സാധിക്കുന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ആകും. പുലർച്ചെ 5.47 ഓടെ ഗ്രഹണത്തിൽ നിന്ന് ചന്ദ്രൻ പുറത്തുവരും. 149 വർഷത്തിന് ശേഷം ഗുരുപൂർണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ ചന്ദ്രഗ്രഹണത്തിനുണ്ട്.
Discussion about this post