ലണ്ടന്‍: ജൂലൈ നാലിന് ഇറാനില്‍ നിന്ന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുനല്‍കിയില്ല ബ്രിട്ടന്‍. അതേസമയം സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രം കപ്പല്‍ വിട്ടു നല്‍കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് പറഞ്ഞു. എവിടെ നിന്ന് കൊണ്ടുവരുന്നു എന്നതല്ല എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് മാത്രമാണ് തങ്ങള്‍ക്ക് വിഷയമെന്നും ജെറമി ഹണ്ട് പറഞ്ഞു.
അതേസമയം ജൂലൈ 11ന് ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയതായി അമേരിക്ക പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോളാണ് ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ എണ്ണക്കപ്പലിന് അകമ്പടിയായുണ്ടായിരുന്ന ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതോടെ ബോട്ടുകള്‍ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചിരുന്നു.