അറ്റ്ലാന്റ: കറന്‍സി നോട്ട് കൊണ്ടുപോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷമായി തുറന്നു പോയി. ഇതോടെ റോഡ് മുഴുവനും നോട്ടുകള്‍ കൊണ്ട് നിറയുകയും ചെയ്തു. ഇതോടെ അതുവഴി വന്ന യാത്രികര്‍ വാഹനം പാതിവഴിയില്‍ നിര്‍ത്തിയിട്ട് നോട്ടുകള്‍ വാരിയെടുക്കാന്‍ തുടങ്ങി. കൂട്ടമായി എത്തിയാണ് ആളുകള്‍ നോട്ട് വാരിയെടുക്കാന്‍ തുടങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
അറ്റ്ലാന്റയിലെ ഇന്റര്‍സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു നോട്ട് മഴ പെയ്തത്. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡില്‍ നഷ്ടമായതെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ഉടന്‍ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പോലീസ് പാഞ്ഞെത്തി.
വാരിയെടുത്ത പലരില്‍ നിന്നും പോലീസ് പണം തിരികെ വാങ്ങുകയും ചെയ്തു. എന്നാല്‍ റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റകരമാണെന്ന് മനസിലാക്കിയതോടെ ചിലര്‍ പണം തിരികെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
Dunwoody Police tell me it is possible well over $100,000 in cash covered 285 West last night after a door on an armored truck came open. If you picked up any of the cash police are asking you to return it or you could be charged with theft. https://t.co/H5PaYx5nkP #11Alive pic.twitter.com/WY9gWzRj1n
— Joe Henke (@JoeHenke) July 10, 2019