കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയെ ചുട്ടെരിച്ച് കാട്ടു തീ. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പടര്‍ന്നു പിടിച്ച് കാട്ടുതീയില്‍ ഇതുവരെ 11 പേരാണ് വെന്തു മരിച്ചത്. രണ്ടുരലക്ഷത്തിലേരെ പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോ നഗരത്തിനേക്കാള്‍ ജനസംഖ്യ വരുമിത്. 35 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ചരിത്രത്തില്‍തന്നെ വലിയ ദുരന്തംവിതച്ച കാട്ടുതീയില്‍ വീടുകളുള്‍പ്പെടെ 6700 കെട്ടിടങ്ങളാണ് തീയില്‍പ്പെട്ടത്.
35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടര്‍ന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാന്‍ തടസ്സം നേരിടുകയാണ്. തൗസന്‍ഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്.
90000 ഏക്കര്‍ കത്തിനശിച്ച ബുട്ടി കൗണ്ടിയിലാണ് 35 പേരെ കാണാതായത്. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടര്‍ന്നുപിടിച്ചതായി കാലിഫോര്‍ണിയ അധികൃതര്‍ പറഞ്ഞു. മേഖലയില്‍ കറുത്ത പുക പടര്‍ന്നതും ചാരം പടര്‍ന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.