ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്നുള്ള ടിവി അവതാരകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. അവര്‍ക്ക് സംഭവിച്ച അബദ്ധം അങ്ങ് പാകിസ്താനില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ചിരിപടര്‍ത്തുകയാണ്. പാക് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ആണ് ഈ അമളി വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നീട് ഇത് ലോകം തന്നെ ഏറ്റെടുക്കുകയായിരുന്നു. ആഗോളതലത്തില്‍ തന്നെ വൈറലായി നിരവധി കമന്റുകളാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലും മറ്റും ഉണ്ടാകുന്നത്.
ഒരു ചാനല്‍ ചര്‍ച്ചയിലാണ് അബദ്ധം നടക്കുന്നത്. പാകിസ്താന്റെ സാമ്പത്തിക സ്ഥിതിയാണ് ചര്‍ച്ചാ വിഷയം. ചര്‍ച്ച പാനലിലെ ഒരു അംഗം പറയുന്നു ‘ആപ്പിളിന്റെ ബിസിനസ് മാത്രം പാകിസ്താന്റെ ഒരു വര്‍ഷത്തെ മൊത്തം ബജറ്റിനെക്കാള്‍ കൂടുതലാണ്’ – പാനല്‍ അംഗം ഉദ്ദേശിച്ചത് അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെയാണ്.
എന്നാല്‍ ഇത് മനസിലാകാതെ ചര്‍ച്ച നയിക്കുന്ന അവതാരക ഇടപെട്ടു പറഞ്ഞു, ‘ശരിയാണ് ഞാനും കേട്ടിട്ടുണ്ട്, ഇപ്പോള്‍ ഒരു ആപ്പിളിന് തന്നെ വളരെ വിലകൂടുതലാണ്’. എന്നാല്‍ സംഭവം പിടികിട്ടിയ പാനല്‍ അംഗം അപ്പോള്‍ തന്നെ അത് തിരുത്തി. താന്‍ ആപ്പിള്‍ കമ്പനിയെ ആണ് ഉദ്ദേശിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
Apple business and types of apple, just some regular tv shows in Pakistan.. pic.twitter.com/3Sr7IBl7ns
— Naila Inayat नायला इनायत (@nailainayat) July 4, 2019
Discussion about this post