റോം: കുറഞ്ഞത് 3 കുട്ടികളെങ്കിലും ഉണ്ടെങ്കിലേ ഇനി വീടുവയ്ക്കാന്‍ പലിശരഹിതവായ്പ കിട്ടൂ… വീടിന് മാത്രമല്ല കൃഷിചെയ്യാന്‍ സൗജന്യഭൂമിയും. ഇറ്റാലിയന്‍ സര്‍ക്കാരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്.
എന്നാല്‍ ഈ ഇറ്റാലിയന്‍ ആശയത്തെ പാടെ തള്ളികളയണ്ട. സംഗതി സത്യമാണ് യൂറോപ്പില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യമാണ് ഇറ്റലി. അതിനാല്‍ ഇവിടെ ജനസംഖ്യ കൂട്ടാനും തരിശുകിടക്കുന്ന ഭൂമികള്‍ കൃഷിയോഗ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം. എന്നാല്‍ ദമ്പതികള്‍ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്കാണ് ഭൂമി അനുവദിക്കുക.
സര്‍ക്കാരിന്റെ ഈ വിചിത്ര പദ്ധതിയുടെ പേര് ലാന്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ എന്നാണ്. ഇറ്റലിയുടെ പുതിയ സര്‍ക്കാരായ പോപുലിസ്റ്റ് റൈറ്റ് വിംഗ് ലീഗ് പാര്‍ട്ടിയാണ് ആശയം മുന്നോട്ട് വെച്ചത്. ഉള്‍നാടന്‍ പ്രദേശത്ത് കുട്ടികള്‍ ഇല്ലാത്ത ദമ്പതികളെ മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപംകൊടുത്തിരിക്കുന്നത്.
2019നും 2021നും ഇടയിലാണ് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ രീതിയില്‍ ഭൂമി ലഭിക്കുന്ന ദമ്പതികള്‍ക്ക് 20 വര്‍ഷംവരെ ഇത് കൃഷിഭൂമിയാക്കി ഉപയോഗിക്കാന്‍ കഴിയും.