വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡി സിയില്‍ നടന്ന ബര്‍ഗര്‍ തീറ്റമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മോളി സ്കൈലര്‍. പത്തുമിനിറ്റ് കൊണ്ട് 32 ബര്‍ഗറുകളാണ് മോളി അകത്താക്കിയത്. Z-Burger’s പത്താം വാര്‍ഷിക മത്സരത്തിലായിരുന്നു മോളിയുടെ പ്രകടനം. 500 ഡോളറായിരുന്നു വിജയിക്ക് സമ്മാനമായി ലഭിച്ചത്. ഓരോ ബര്‍ഗര്‍ വായിലാക്കി ഒരു കവിള് വെള്ളം എന്ന കണക്കിലാണ് മോളി 32 ബര്‍ഗറുകള്‍ അകത്താക്കിയത്.
പത്തു മിനിറ്റ് കൊണ്ട് 30 എണ്ണമാണ് കഴിക്കേണ്ടതെന്നായിരുന്നു മത്സരം. എന്നാല്‍ മോളി പത്ത് മിനിറ്റുകൊണ്ട് 32 എണ്ണം കഴിച്ചത് കൈയ്യടി നേടി കൊടുത്തു. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മോളിയുടെ ശരീരഭാരം 54 കിലോയാണ്. മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ബര്‍ഗറുകള്‍ അകത്താക്കുവാനുള്ള ശ്രമം നടത്തിയ പലര്‍ക്കും ഇറക്കാന്‍ കഴിയാതെ വന്നു. മറ്റ് ചിലര്‍ക്ക് തുറന്ന വാ അടയ്ക്കാനേ സാധിച്ചില്ല. ഇവരെല്ലാവരെയുമാണ് മോളി ഞെട്ടിച്ചത്.
സ്ത്രീകളും പുരുഷന്മാരും മത്സരത്തില്‍ പങ്കെടുത്തിരുന്നു. മോളി നാലു കുട്ടികളുടെ അമ്മ കൂടിയാണ്. 32 ബര്‍ഗറുകള്‍ കഴിച്ച ശേഷം തന്റെ വീര്‍ത്തുവന്ന വയറില്‍ ചെറുതായി ഒന്നു തടവിയ ശേഷം ഒരു ചിരിയും ചിരിച്ചു. മോളി സ്കൈലറാണ് ലോകത്തിലെ പെണ് തീറ്റമത്സരക്കാരില് ഒന്നാം സ്ഥാനക്കാരി എന്ന് അവരുടെ ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കി.
Discussion about this post