ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദലൈലാമ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
ഭാവിയില്‍ ദലൈലാമ ഒരു സ്ത്രീയായിരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഭാവിയില്‍ ദലൈലാമ സ്ത്രീയാകുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും, പക്ഷേ, അവള്‍ സുന്ദരിയായിരിക്കണമെന്നുമാണ് ദലൈലാമ മറുപടി നല്‍കിയത്.
ദലൈലാമയുടെ പ്രസ്താവന വിവാദമായതോടെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. നിരുപാധികം മാപ്പ്, അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചവരോട് ആത്മാര്‍ഥമായി മാപ്പ് അപേക്ഷിക്കുന്നു’ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ദലൈലാമ സ്ത്രീവിരുദ്ധതയെ എതിര്‍ക്കുന്ന ആളാണെന്നും ലിംഗസമത്വത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post