പാരീസ്: ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖഖപ്പെടുത്തിയത്. 45 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ തുടര്‍ന്ന് വെള്ളിയാഴ്ച 4000 സ്കൂളുകളാണ് അടച്ചത്.
ഫ്രാന്‍സില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ മിക്ക ഇടങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്.
2003ലാണ് ഫ്രാന്‍സില്‍ കനത്ത ചൂട് ഇതിന് മുമ്പ് രേഖപ്പെടുത്തിയത്. അന്ന് 14,000 ത്തോളം ആളുകളാണ് മരിച്ചത്. കനത്ത ചൂട് കാരണം ഫ്രാന്‍സില്‍ നിരവധി താല്‍ക്കാലിക വാട്ടര്‍ ഫൗണ്ടയിനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ്. നീന്തല്‍ക്കുളങ്ങള്‍ രാത്രി ഏറെ വൈകിയും ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്.
Discussion about this post