മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മിസ്സ് യൂണിവേഴ്സായി ഇന്ത്യക്കാരി. ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്ന പ്രിയ സെറോയാണ് സ്വദേശികള്‍ ഉള്‍പ്പെടെ ഫൈനലില്‍ എത്തിയ 28 പേരെ പിന്തള്ളി 2019-ലെ മിസ്സ് യൂണിവേഴ്സ് ഓസ്ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടത്.
27 കാരിയായ പ്രിയ ഓസ്ട്രേലിയയിലെ നിയമ വിദ്യാര്‍ത്ഥിനിയാണ്. സെക്കന്തരാബാദ് സ്വദേശികളാണ് മാതാപിതാക്കള്‍. പ്രിയയ്ക്ക് 11 വയസ്സുള്ളപ്പോഴാണ് കുടുംബം മിഡില്‍ ഈസ്റ്റിലേക്ക് താമസം മാറ്റുന്നത്. പിന്നീട് അവിടെ നിന്ന് മെല്‍ബണിലേക്ക് കുടിയേറുകയായിരുന്നു.
മിസ്സ് യൂണിവേഴ്സ് ഓസ്ട്രേലിയ പട്ടം സ്വന്തമാക്കിയ പ്രിയ തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രതികരിച്ചത്. ആദ്യത്തെ സൗന്ദര്യമത്സരമായിരുന്നു ഇത്. ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് പ്രിയ ആയിരിക്കും.
ഈ വര്‍ഷം അവസാനത്തോടെ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ വക്കീലായി ജോലി നോക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ.
Discussion about this post