ബീയ്ജിങ്: വാഹനാപകടത്തില്‍ കാലുകള്‍ ഒടിഞ്ഞ നായക്ക് ചിറക് വെച്ച് കൊടുത്ത കുട്ടിമാലാഖയാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. ഒരു കാലിന് വയ്യാത്തതിനാല്‍ കൃത്രിമമായി വെച്ച ഉപകരണത്തിന്റെ സഹായത്തോടെ ആയിരുന്നു നായ നടന്നിരുന്നത്. ഇതിനു പിന്നാലെയാണ് കുട്ടി തന്റെ പ്രിയകൂട്ടുകാരനായ നായക്ക് ചിറക് വെച്ച് കൊടുത്തത്. എന്തിനാണ് പ്രത്യേക ചിറക് ഇവള് തന്നെ ഞങ്ങളുടെ മാലാഖ എന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്.
ഒരു കാര്‍ ആക്സിഡന്റിലാണ് നായയ്ക്ക് കാലിന് പരിക്കേറ്റത്. അതിനുശേഷം ദേഹത്ത് പിടിപ്പിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് അത് നടന്നിരുന്നത്. നായയെ ദൂരെക്കളയാമെന്നാണ് ആദ്യം കരുതിയിരുന്നത്, പക്ഷേ മകള്‍ ജിയാ ജിയ അത് സമ്മതിച്ചില്ല. നായയുടെ ഉടമയായ ചെന്‍ പറയുന്നു.
ചിറകുകള് വെച്ച് നൃത്തം ചെയ്യുന്ന തന്റെ വീഡിയോ ജിയാ ജിയ ടിക്ടോക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. അതിന് ഒരുപാട് പേര് അഭിനന്ദനമറിയിച്ചിരുന്നു. അപ്പോഴാണ് തന്റെ നായക്കും ചിറക് വച്ചുകൊടുക്കണമെന്ന് അവള്‍ക്ക് തോന്നിയത്. അങ്ങനെ ചെയ്താല്‍ അവനും ഒരുപാട് അഭിനന്ദനങ്ങളും സ്നേഹവും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ജിയാ ജിയ അത് ചെയ്തത്. പ്രതീക്ഷകള്‍ തെറ്റിയില്ല. നിമിഷങ്ങള്‍ കൊണ്ട് തന്നെ നായയും ഹീറോ ആയി.
Discussion about this post