ഒസാക: ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും കൂടിക്കാഴ്ച നടത്തി.
സൗദി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശ നിക്ഷേപം, ഇന്ധന സുരക്ഷ, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ‘ഒഴിച്ചുകൂടാനാവാത്ത തന്ത്ര പ്രധാനിയായ പങ്കാളിയുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തി’ എന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.
An invaluable strategic partner.
PM @narendramodi met with Crown Prince of Saudi Arabia Mohammed bin Salman Al Saud on the margins of the #G20. Discussed deepening cooperation in trade & investment, energy security, counter terrorism, among other areas. pic.twitter.com/PdSqk9riP5
— Raveesh Kumar (@MEAIndia) June 28, 2019
ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായും മോഡി നയതന്ത്ര കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മില്‍ വിവിധ നയതന്ത്ര വിഷയങ്ങളില്‍ സഹകരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
A natural partnership strengthened by historical ties.
On the margins of #G20 Summit PM @narendramodi had a good meeting with President of Republic of Korea, @moonriver365. Expressed mutual desire to synergize our Act East Policy with South Korea's New Southern Policy. pic.twitter.com/CWCujq4ibj
— Raveesh Kumar (@MEAIndia) June 28, 2019
Discussion about this post