ഇസതാംബുള്: രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീഴുന്ന കുഞ്ഞിനെ താങ്ങിയെടുത്ത് യുവാവ് രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. രണ്ട് വയസുള്ള പെണ്‍കുട്ടിയാണ് രണ്ടാം നിലയില്‍ നിന്ന് വഴുതി വീണത്. റോഡില്‍ നില്‍ക്കുകയായിരുന്ന 17 കാരനായ ഫെയുസി സാബത് കുഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍പ്പെടുകയും പെട്ടെന്ന് തന്നെ ഇരുകൈകളും നീട്ടി താങ്ങി എടുക്കുകയായിരുന്നു.
തുര്‍ക്കിയ ഇസ്താംബുളില്‍ ഫെയ്ത്ത് ജില്ലയില്‍ നിന്നാണ് ചങ്കിടിപ്പേറ്റുന്ന വീഡിയോ എത്തിയത്. താഴേയ്ക്ക് വീണ കുഞ്ഞിന്റെ മുടിയിലാണ് സാബതിന് പിടുത്തം കിട്ടിയത്. യുവാവിന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന് പുതു ജീവന് ലഭിച്ചത്. അപ്പാര്‍ട്ട്മെന്റിന്റെ രണ്ടാം നിലയില്‍ വീടിന്റെ ജനാലയില്‍ കൂടിയാണ് കുഞ്ഞ താഴേയ്ക്ക് വീണത്.
യുവാവിന്റെ കൈകളിലേക്ക് കുഞ്ഞ് വന്ന് പതിച്ചതോടെ ഒരു പോറല്‍ പോലും ഏല്ക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. അല്‍ജീരിയയില്‍ നിന്ന് കുടിയേറി വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് സാബത്. കുഞ്ഞിനെ രക്ഷിച്ച യുവാവിന് കുടുംബം 200 തുര്‍ക്കിഷ് ലിറാസ് സ്നേഹോപകാരമായി നല്‍കുകയും ചെയ്തു. വീഡിയോ ഇപ്പോള്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. സാബിതിന്റേത് ദൈവ കരങ്ങളെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Discussion about this post