ഒട്ടാവ: കാനഡയില്‍ വന്ധ്യതാ ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി. വന്ധ്യത ചികിത്സയ്ക്കായി എത്തുവര്‍ച്ച് സ്വന്തം ബീജം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടര്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറുടെചികിത്സയിലൂടെ ജനിച്ച കുട്ടി യഥാര്‍ത്ഥ പിതാവിനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോക്ടറുടെ തട്ടിപ്പ് പുറം ലോകം അറിയുന്നത്.
പാരമ്പര്യ രോഗം ഉള്ളതായി കണ്ടെത്തിയ കുട്ടിയുടെ കുടുംബത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു അസുഖമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതോടെ സംഭവത്തില്‍ ഡോക്ടറുടെ പങ്ക് വ്യക്തമായി. അതേസമയം ഇയാള്‍ക്കെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയതിന് പുറമെ 30 ദിവസത്തിനുള്ളില്‍ 10,730 ഡോളര്‍ പിഴയും അടയ്ക്കാന്‍ ഉത്തരവിട്ടു. വന്ധ്യതാ ചികിത്സയിലൂടെ തെറ്റായ രീതിയില്‍ നൂറിലധികം കുട്ടികള്‍ ജനിച്ചെന്നാണ് പരാതി. ഇതില്‍ 11 പേരില്‍ സ്വന്തം ബീജമാണ് ഡോക്ടര്‍ ഉപയോഗിച്ചത്.
2016ല്‍ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ പരാതികള്‍ സത്യമാണെന്ന് തെളിഞ്ഞതോടെ 80-കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2014ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട ഡോക്ടര്‍ അത് കയ്യബദ്ധമായിരുന്നു എന്നാണ് അന്ന് പറഞ്ഞത്.
Discussion about this post