സൈബീരിയ: പശ്ചിമ സൈബീരിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൊല്ലപ്പെട്ടു. അടിയന്തര ലാന്‍ഡിങ്ങിനിടെയാണ് റഷ്യന്‍ നിര്‍മിത എഎന്‍ 24 വിമാനത്തിന് തീപിടിച്ചത്. മരിച്ചവര്‍ രണ്ടു പേരും വിമാനത്തിന്റെ പൈലറ്റുമാരാണെന്നാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 43 പേരെ രക്ഷിച്ചു.
പറന്നുയര്‍ന്ന ഉടന്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുന്നതിനിടെയാണ് അപകടം. റണ്‍വേയില്‍ നിന്നു തെന്നി നീങ്ങിയ വിമാനം തൊട്ടടുത്ത കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. റണ്‍വേയില്‍ നിന്ന് 100 മീറ്ററോളം തെന്നിമാറിയ വിമാനം എയര്‍പോര്‍ട്ടിലെ മാലിന്യ പ്ലാന്റില്‍ ഇടിച്ചാണ് തീപിടിച്ചത്.
കൂടുതല്‍ തീ പടരുന്നതിനു മുമ്പ് മുഴുവന്‍ യാത്രികരെയും പുറത്തിറക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.