ടോക്കിയോ: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. ജപ്പാനിലെ ഒസാക്കയില്‍ ജി. 20 ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഈ താരിഫ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് അറിയിച്ചത്. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ട്രംപ് സംസാരിക്കും.
ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോഡി ജപ്പാനിലാണുള്ളത്. അവിടെ അദ്ദേഹം ട്രംപ് ഉള്‍പ്പെടെയുളള ലോകനേതാക്കളുമായി ചര്‍ച്ച നടത്തും. ഒക്കാസയില്‍ ജൂണ്‍ 28-29 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.