നമ്മുടെ നാട്ടില്‍ മാധ്യമ ചര്‍ച്ചകള്‍ക്കിടയില്‍ പരസ്പരം തെറിവിളിക്കുന്നത് സാധാരണമാണ്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്താനില്‍ നടന്ന ഒരു മാധ്യമ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അവിടെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടന്നത് കൂട്ടത്തല്ലാണ്.
മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനും തമ്മിലാണ് തല്ല് നടന്നത്. ‘ന്യൂസ് ലൈന്‍ വിത്ത് അഫ്താബ് മുഖേരി’ എന്ന ഷോയ്ക്കിടെയാണ് ചര്‍ച്ചയ്ക്ക് എത്തിയവര്‍ തമ്മില്‍ തല്ല് നടന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ചാനലിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് മൂന്ന് പേരാണ്. ‘പാകിസ്താന് തെഹ്രീക് ഇന്‍സാഫ്’ നേതാവായ മസ്ഹൂര്‍ അലി സിയാലും കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റ് ഇംതിയാസ് ഖാനുമാണ് ചര്‍ച്ചയ്ക്കിടയില്‍ തല്ല് കൂടിയത്. മസ്ഹൂര്‍ അലി ഇംതിയാസിനെ ചെയറില്‍ നിന്ന് തള്ളിയിടുകയും അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്
Discussion about this post