വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സിലെ നിശാപാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ടെലിമക്കസ് എന്ന യുവാവിന്റെ അമ്മ. ഇന്റര്‍നെറ്റില്‍ പങ്കുവെച്ച വീഡിയോയിലാണ് സൂസന്‍ ഷ്മിഡ്റ്റ് ഓര്‍ഫാനൊസ് തന്റെ ആശങ്കകള്‍ പങ്കുവെക്കുന്നത്.
ഇത്തരം അപകടങ്ങളോടുള്ള രാഷ്ട്രീയക്കാരുടെ പതിവ് പ്രതികരണമായ ‘പ്രാര്‍ത്ഥനയും വിചാരവും’ എന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സൂസന്‍ തന്റെ വീഡിയോയിലൂടെ. പന്ത്രണ്ടു പേരാണ് ഓക്‌സില്‍ ബുധനാഴ്ച നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചലസില്‍ വച്ചുണ്ടായ സമാനമായ വെടിവെപ്പില്‍ നിന്നും ടെലിമക്കസ് രക്ഷപ്പെട്ടിരുന്നു.
ലാസ് വേഗാസില്‍ വെടിവെപ്പുണ്ടായന്ന് എന്റെ മകന്‍ തിരിച്ചു വന്നു. പക്ഷെ കഴിഞ്ഞ ദിവസം അവന്‍ വന്നില്ല.’ ‘മാത്രമല്ല എനിക്ക് പ്രാര്‍ത്ഥനകള്‍ വേണ്ട, വിചാരങ്ങളും വേണ്ട. എനിക്ക് വേണ്ടത് തോക്കുനിയന്ത്രണമാണ്. ദൈവത്തെ ഓര്‍ത്ത് ആരും ഇനി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കരുതെന്നും സൂസന്‍ അപേക്ഷിക്കുന്നു.
ഓക്‌സില്‍ വെടിയുതിര്‍ത്തയാള്‍ 28 വയസ്സുകാരനായ മുന്‍ അമേരിക്കന്‍ സൈനികനായിരുന്നെന്ന് കണ്ടെത്തിയിരുന്നു. നിശാക്ലബില്‍ വച്ച് ആളുകള്‍ക്കു നേരെ വെടി ഉതിര്‍ത്ത ഇയാള്‍ പിന്നീട് തന്നെത്തന്നെ സ്വയം വെടിവെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചലസിലുണ്ടായ വെടിവെപ്പില്‍ 58 പേര്‍ കൊല്ലപ്പെടുകയും 800ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആയുധലോബികള്‍ അമേരിക്കയില്‍ തോക്കുനിയന്ത്രണം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് സൂസന്‍ കരുതുന്നത്.