ബര്‍ലിന്‍: ജര്‍മലിയില്‍ രണ്ടാം ലോക ലോകമഹായുദ്ധ സമയത്ത് വര്‍ഷിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തിറിച്ചു. മധ്യ ജര്‍മനിയില്‍ ലിംബര്‍ഗിലെ ചോളകൃഷിയിടത്തിലാണ് അത്യൂഗ്ര സ്‌ഫോടനമുണ്ടായത്. ഞായാറാഴ്ച പുലര്‍ച്ചെ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കൃഷിയിടത്തില്‍ ഭീമല്‍ കുഴി രൂപപ്പെട്ടു. പത്ത് മൂറ്റര്‍ വ്യാസവും നാല് മീറ്റര്‍ ആഴവുമുള്ള കുഴിയാണ് സ്‌ഫോടനത്തില്‍ രൂപപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായും വലിയ സ്ഫോടനശബ്ദം കേട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനം വര്‍ഷിച്ച ബോംബായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം 250 കിലോഗ്രാം ഭാരമുള്ള ബോംബായിരിക്കാം പൊട്ടിത്തെറിച്ചെന്നാണ് സ്ഥലം പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്. രണ്ടാംലോകമഹായുദ്ധം അവസാനിച്ച് എഴുപതു വര്‍ഷം കഴിഞ്ഞതിനു ശേഷവും ബോംബുകള്‍ കണ്ടെടുക്കുന്നത് ജര്‍മനിയിലുള്ളവര്‍ക്ക് ഭീതി ഒഴിയാതെ നില്‍ക്കുന്ന ഒന്നാണ്.
Discussion about this post