ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സ്‌ഫോടനം…? സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്, മാധ്യമങ്ങള്‍ക്ക് വിലക്ക്

സ്ഫോടനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും ചില അക്കൗണ്ടുകള്‍ ആക്രമണമാണ് നടന്നതെന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

റാവല്‍പിണ്ടി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പാകിസ്താനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

മാധ്യമങ്ങളെ പ്രദേശത്തേയ്ക്ക് കടക്കുന്നത് സൈന്യം നിരോധിച്ചിരിക്കുകയാണെന്നും സംഭവം മൂടിവെയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഫോടനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും ചില അക്കൗണ്ടുകള്‍ ആക്രമണമാണ് നടന്നതെന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ സംശയം ഉണര്‍ത്തി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അസര്‍ സൈനിക ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയിലാണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Exit mobile version