ജക്കാര്‍ത്ത: ഇന്തോനേഷ്യല്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കിയത്. ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായത്.
സമുദ്രത്തില്‍ 220 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായെങ്കിലും ഇതുവരെ യാതൊരു അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഭൂകമ്പം ഉണ്ടായെങ്കിലും സുനാമിക്ക് സാധ്യതയില്ലെന്ന് ഹവായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ നിരവധി പേരാണ് ഇന്തോനേഷ്യല്‍ മരിച്ചത്.
Discussion about this post