ഇനി വിമാനങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ സാധിച്ചേക്കും

ഇറ്റാലിയന്‍ ഏവിയേഷന്‍ ഇന്റീരിയര്‍ കമ്പനിയായ 'ഏവിയോണ്‍ ഇന്റീരിയേഴ്‌സ്' ആണ് ഇതിനാവശ്യമായ 'സ്‌കൈ റൈഡര്‍' സീറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്

ഇറ്റലി: ഇനി ബസുകളില്‍ പോലെ വിമാനങ്ങളിലും നിന്ന് കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കും. ഇറ്റാലിയന്‍ ഏവിയേഷന്‍ ഇന്റീരിയര്‍ കമ്പനിയായ ‘ഏവിയോണ്‍ ഇന്റീരിയേഴ്‌സ്’ ആണ് ഇതിനാവശ്യമായ ‘സ്‌കൈ റൈഡര്‍’ സീറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

2010 ലാണ് സാഡില്‍ സീറ്റുകള്‍ എന്നുകൂടി അറിയപ്പെടുന്ന സീറ്റുകള്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ട് പോകാം എന്ന് ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തപരത്തിലുള്ള സീറ്റുകള്‍ ആവിഷ്‌കരിച്ചത്. വിമാനങ്ങളില്‍ ഇക്കണോമി ക്ലാസിനും ശേഷം അള്‍ട്രാ ബേസിക് ഇക്കണോമി ക്ലാസ് കൂടി വരുമെന്നാണ് കമ്പനിയുടെ വാദം.

അതേസമയം സീറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതുവരെ വിമാനക്കമ്പനികളൊന്നും ഇത്തരം സീറ്റുകള്‍ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കണോമി സീറ്റുകളെക്കാള്‍ ഏഴ് ഇഞ്ച് കുറവാണ് പുതിയതായി രൂപകല്‍പ്പന ചെയ്ത ഈ സീറ്റിന്.

ബാഗോ ജാക്കറ്റോ തൂക്കിയിടാനുള്ള ഒരു ഹുക്കും ലഗേജ് വെയ്ക്കാനുള്ള ചെറിയൊരു സ്ഥലവും സീറ്റിനൊപ്പമുണ്ടാകും. ബജറ്റ് എയര്‍ലൈനായ റയാന്‍ എയര്‍ പോലുള്ള ചില കമ്പനികള്‍ ഇവ തങ്ങളുടെ വിമാനങ്ങളില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Exit mobile version