മനില: യാത്രയ്ക്കിടെ വാവിട്ട് കരയുന്ന കുഞ്ഞിനെ എടുത്ത് മുലയൂട്ടുന്ന എയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോ എന്ന യുവതിയാണ് കുഞ്ഞിനെ പാലൂട്ടിയത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണുള്ളത്. ഫിലിപ്പീന്‍സ് ഫ്ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ.
ഫ്ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു.
‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ പട്രീഷയോട് നന്ദിയും പറഞ്ഞു. പട്രീഷ തന്നെയാണ് തന്റെ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്.
Discussion about this post