ലോസ്ആഞ്ചലസ്: സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട യുവാവിന്റെ ആവശ്യപ്രകാരം അടുത്ത കൂട്ടുകാരിയെ കൊലപ്പെടുത്തി കൗമാരക്കാരിയുടെ ക്രൂരത. കോടീശ്വരനാണെന്ന് സ്വയം വിശേഷിപ്പിച്ച് പരിചയപ്പെട്ട 21കാരന്റെ ആവശ്യപ്രകാരമാണ് ലോസ്ആഞ്ചലസിലെ അസലാസ്‌കയില്‍ പതിനെട്ടുകാരി നാല് സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്ത കൂട്ടുകാരിയെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയാല്‍ 9 മില്യന്‍ ഡോളര്‍(62.68 കോടി രൂപ) നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കാനും അപരിചിതന്‍ നിര്‍ദേശിച്ചിരുന്നു.
സംഭവത്തില്‍ പതിനെട്ടുകാരി ഡെനാലി ബെര്‍മറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാന സ്വദേശിയായ ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്ന 21കാരനാണ് ഡെനാലിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണു പരിചയപ്പെട്ടത്. ഡെനാലിയുടെ കൂട്ടുകാരിയായ സിന്തിയ ഹോഫ്മാനാണു ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്.
ഡെനാലിയും കെയ്റ്റന്‍ മക്തേഷ് എന്ന ആണ്‍സുഹൃത്തും ചേര്‍ന്നു ജൂണ്‍ രണ്ടിന് സിന്തിയയെ വിനോദയാത്രയ്‌ക്കെന്നു പറഞ്ഞ് ആങ്കറേജിലെ തണ്ടര്‍ബേര്‍ഡ് വെള്ളച്ചാട്ടത്തിനരികില്‍ എത്തിക്കുകയും കൈകാലുകള്‍ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ബന്ദിയാക്കി തലയ്ക്കുപിന്നില്‍ വെടിയുതിര്‍ത്തു കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം പുഴയിലേക്ക് തള്ളി. ജൂണ്‍ നാലിനാണ് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു കണ്ടെടുത്തത്.
പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം വെളിപ്പെട്ടത്. സിന്തിയയെ ബന്ദിയാക്കുന്നതും കൊലപാതകവും ഉള്‍പ്പെടെയുള്ള ഫോട്ടോയും വീഡിയോകളുമെല്ലാം ഡാരിന് സ്‌നാപ്ചാറ്റിലൂടെ ഡെനാലി കൈമാറിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേത് ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് ഡാരിന്റെ നിര്‍ദേശപ്രകാരം ഡെനാലി അയാള്‍ക്ക് അയച്ചിരുന്നത്. കോടിപതിയായ ‘ടൈലര്‍’ എന്ന പേരില്‍ വ്യാജ വിലാസത്തിലൂടെയാണ് ഡാരിന്‍ ഡെനാലിയെ പരിചയപ്പെട്ടത്. ഡെനാലി നടത്തിയ ഈ കൊലപാതകത്തെ മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കാനായിരുന്നു ഡാരിന്റെ ലക്ഷ്യം. അലാസ്‌കയിലെ ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്താനാണ് 9 മില്യന്‍ ഡോളര്‍ ഡെനാലിക്ക് ഡാരിന്‍ ഓഫര്‍ ചെയ്തിരുന്നത്.
അതേസമയം, കേസില്‍ ഡെനാലിയേയും സഹായി കെയ്റ്റനേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരില്‍ ജീവപര്യന്തം തടവും കൊലപാതക കുറ്റത്തിന് 99 വര്‍ഷം തടവും ഇരുവരും അനുഭവിക്കേണ്ടി വരുമെന്നു പോലീസ് പറഞ്ഞു.
ഡാരിനേയും സംഭവവുമായി ബന്ധപ്പെട്ട മറ്റു മൂന്നു പേര്‍ക്കെതിരെയും കൊലപാതക ആസൂത്രണം, കൊലപാതക പ്രേരണ എന്നീ വകുപ്പുകളും ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Cynthia Hoffman was killed last week near Thunderbird Falls; five people have been arrested in connection with the shooting. pic.twitter.com/z8kv2U6Ynw
— KTVA 11 News (@ktva) June 10, 2019
Discussion about this post