ബീജിങ്: കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങില്‍ വന്‍ പ്രക്ഷോഭമായിരുന്നു നടന്നത്. 1997 ല്‍ ഹോങ്കോങ് ചൈനയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ച ശേഷം ഇത്രയും ഗൗരവമാര്‍ന്ന പ്രക്ഷോഭം ഹോങ്കോങില്‍ നടന്നിട്ടില്ല. ശക്തമായ പ്രക്ഷോഭവും കടുത്ത പോലീസ് നടപടികളുമാണ് ബില്ലിനെതിരെ ഉണ്ടായത്. വിവാദ ബില്ലിനെതിരെ പ്രതിഷേധം കടുത്തതോടെ ബില്ല് മരവിപ്പിക്കുകയും ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
വിവാദ ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാനായി ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു.
ഹോങ്കോങിലെ പ്രശസ്തമായ പോണ്‍സൈറ്റും ജനങ്ങളെ തെരുവിലിറക്കാന്‍ വേണ്ടി അവരുടെ സൈറ്റ് അടച്ചു പൂട്ടി. സമരം വിജയിക്കണമെങ്കില്‍ നിങ്ങള്‍ തെരുവിലിറങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹോങ്കോങ്ങിലെ ഏറ്റവും പ്രശസ്തമായ എവി01, ദിസ്എവി എന്നീ പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിയത്.
നിങ്ങള്‍ ഒരു പോലീസ് ഓഫീസറോ, ബന്ധുവോ, അനുഭാവിയോ ആണെങ്കില്‍ ഈ സൈറ്റില്‍ നിന്നും പുറത്തു പോവുക. ഇത് മനുഷ്യന്മാര്‍ക്കുള്ളതാണ്. മൃഗീയത ഇവിടെ അനുവദനീയമല്ല. സ്ഥിരമായും പൂര്‍ണ്ണമായും ആ ബില്ല് മരവിപ്പിക്കുക, അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെ വിട്ടയക്കുക. പാരാമിലിട്ടറി കമാന്‍ഡര്‍മാരെയും അഴിമതിക്കാരായ ഓഫീസര്‍മാരെയും തടവിലാക്കുക’ എന്നിങ്ങനെയാണ് എവി10 സൈറ്റിന്റെ ഹോം പേജില്‍ അറിയിച്ചിരുന്നത്. വിവാദ ബില്‍ മരവിപ്പിച്ചതോടെ, പോണ്‍ സൈറ്റുകള്‍ വീണ്ടും തുറന്നിട്ടുണ്ട്
Discussion about this post