ബ്യൂണസ് ഐറിസ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിശ്ചലമായി, നഗരം എങ്ങും ഇരുട്ട്, ജനങ്ങളില്‍ പരിഭ്രാന്തി, രണ്ട് രാജ്യങ്ങള്‍ ഇരുട്ടിലായപ്പോഴുണ്ടായ പ്രതിസന്ധികളാണ് ഇവ. അന്താരാഷ്ട്ര തലത്തിലെ സംസാര വിഷയവും ഈ വൈദ്യുതി തടസം തന്നെയാണ്.
ഞായറാഴ്ചയാണ് അര്‍ജന്റീനയും ഉറുഗ്വായും സമ്പൂര്‍ണമായി ഇരുട്ടിലായത്. വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ വലിയ തകരാറാണ് ഇരു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ഇരുട്ടിലാക്കിയതെന്ന് കമ്പനികള്‍ പറയുന്നു. ഇരു രാജ്യങ്ങളുടെ ചരിത്രത്തിലും ഇതിനു മുന്‍പ് ഇതുപോലൊരു വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 4.8കോടി ജനങ്ങളാണ് വൈദ്യുതിയില്ലാതെ വലഞ്ഞത്. അര്‍ജന്റീനയില്‍ ആരംഭിച്ച സാങ്കേതിക തകരാര്‍ മൂലം ബ്രസീല്‍ പരാഗ്വേ എന്നീ രാജ്യങ്ങളിലും വൈദ്യുത ബന്ധം തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് ഉറൂഗ്വായിലും അര്‍ജന്റീനയിലും വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസപ്പെട്ടത്. ഇരുട്ടിലായ നഗരങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. വൈദ്യുതി വൈകാതെ പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post