എബോളയെ അതിജീവിച്ച നഴ്സ് പൗലിന്‍ കഫര്കീ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി. ബുധനാഴ്ച രാവിലെയാണ് പൗലിന്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിച്ചിരുന്നു. രോഗ ബാധിതരെ പരിചരിക്കുന്നതിനിടയിലാണ് പൗലിനെ എബോള പിടികൂടിയത്. തുടര്‍ന്ന് 2015 ല്‍ രോഗം ഗുരുതരമായി. രണ്ട് തവണയും രോഗം ഗുരുതരമായ ശേഷം പൗലിന്‍ എബോളയെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു.
എല്ലാ അതീജിവനങ്ങള്ക്ക് ശേഷമാണ് പൗലിന്‍ ഗ്ലാസ്കോയിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ബുധനാഴ്ച കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. വാഫേ, ഡാന്റെ എന്നു പേരിട്ടിരിക്കുന്ന കുട്ടികളുടെ ചിത്രം പിതാവ് റോബോര്‍ട്ട് സോഫ്റ്റലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 2014 മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നിടം വരെ ഒപ്പം നിന്നു സഹായിച്ച നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസിലെ എല്ലാ അംഗങ്ങള്‍ക്കും പൗലിന്‍ നന്ദി പറയുകയും ചെയ്തു.
അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ഗ്രേയിറ്റര്‍ ഗ്ലാസ്കോയിലെ മെറ്റേണിറ്റി വിഭാഗം അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് രണ്ടു പേര്‍ക്കും അഞ്ചരക്കിലോയിലധികം ഭാരവുമുണ്ട്. 2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ടപ്പോള്‍ പൗലിന്‍ സിറിയയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലേയും സിറിയയിലെയും എബോള ബാധിതരായ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന നഴ്സായിരുന്നു പൗലിന്‍.
Discussion about this post