ഫോട്ടോയ്ക്കിടെ നടുവിരല്‍ ഉയര്‍ത്തി; സെല്‍ഫി പ്രേമികളായ കുരങ്ങന്‍മാര്‍ ഇത്തവണ കാട്ടിയത് അല്‍പ്പം കുരുത്തക്കേട്, വൈറലായി ഒരു കുടുംബ ചിത്രം

ഉബുദ് കുരങ്ങ് സങ്കേതത്തില്‍ മനുഷ്യരുമായി വളരെ സൗഹൃതം പുലര്‍ത്തുന്ന കുരങ്ങാനാണ് ഇത്തരത്തില്‍ ഒരു കുസൃതി കാട്ടിയത്

കാന്‍ബെറ: വിനോദ സഞ്ചാരത്തിനിടെ ഫോട്ടോ എടുത്തതിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ജൂഡിയും കുടുംബവും. ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം.

ജൂഡി ഹിക്സും ഭര്‍ത്താവ് സൈമണും മക്കളായ എലീജയും ജിമ്മിയും കൈലയും ബാലിയില്‍ എത്തിയ ശേഷം ഗൈഡിനോട് തങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ഗൈഡ് ക്യാമറ കയ്യിലെടുത്തതോടെ എവിടെ നിന്നോ ഒരു കുരങ്ങും ഓടിയെത്തി.

തുടര്‍ന്ന് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കുരങ്ങന്‍ സെല്‍ഫിയെടുക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സെല്‍ഫിയെടുത്ത കുരങ്ങന്‍ തന്റെ നടുവിരല്‍ ഉയര്‍ത്തി കിട്ടിയതാണ് പലര്‍ക്കും കൗതുകമായി തോന്നിയത്. ഉബുദ് കുരങ്ങ് സങ്കേതത്തില്‍ മനുഷ്യരുമായി വളരെ സൗഹൃതം പുലര്‍ത്തുന്ന കുരങ്ങാനാണ് ഇത്തരത്തില്‍ ഒരു കുസൃതി കാട്ടിയത്.

കൗതുകകരമായ ഈ ചിത്രം കുടുംബം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫോട്ടോ പങ്കുവെച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം തിരവധി പേരാണ് ഷെയര്‍ ചെയ്തത്. ബാലിയിലെ വാനരന്മാരുടെ സെല്‍ഫി പ്രേമം നേരത്തേയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

Exit mobile version