ബീയ്ജിങ്: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന് കഞ്ചാവ് ഉപയോഗിച്ചുന്നുവെന്ന് പുതിയ കണ്ടെത്തല്‍. കഞ്ചാവ് ചെടികള്‍ ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിയായി പറയപ്പെടുന്നുവെങ്കിലും മനുഷ്യന് ഉപയോഗിച്ചിരുന്നതായി തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും തെളിവുകള്‍ ലഭ്യമായിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള ഒരു കല്ലറയില്‍ നിന്ന് മനുഷ്യന് കഞ്ചാവ് ഉപയോഗിച്ചിരുന്നതിന് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ചൈനയില്‍ അടുത്തിടെ കണ്ടെത്തിയ 2500 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയില്‍ നിന്നാണ് തെളിവുകള്‍ ലഭ്യമായത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പാമിര്‍ പര്‍വത നിരകള്‍ക്കിടയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയത്. ശവകുടീരത്തില്‍ നിന്ന് ലഭിച്ച തടിക്കഷ്ണങ്ങളും കല്ലുകളും ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ പരിശോധിച്ചപ്പോഴാണ് തെളിവുകള്‍ ലഭിച്ചത്.
തിങ്കളാഴ്ച പുറത്തിറങ്ങിയ സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശവസംസ്കാര ചടങ്ങുകള്‍ക്കാണ് കഞ്ചാവ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നികോളെ ബൊയിവിനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചൂടുള്ള കല്‍ക്കരി, തടി, കല്ല് എന്നിവകളില്‍ കഞ്ചാവ് പുരട്ടിയാണ് അന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. പൈപ്പ് സംവിധാനങ്ങള്‍ ഇല്ലാത്ത അക്കാലത്ത് ഇതായിരുന്നു ഏക മാര്‍ഗമെന്നാണ് കരുതുന്നതെന്നും നികോളെ പറഞ്ഞു.
Discussion about this post