മെല്‍ബണ്‍: പിറന്ന സയാമീസ് ഇരട്ടകളായ നിമയേയും ദവയേയും വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നടക്കും. അമ്മ ഭുംചു സാംഗ്മോക്ക് ഒപ്പം ഒരു മാസം മുമ്പാണ് ‘കുട്ടികള്‍’ മെല്‍ബണിലെത്തിയത്. ഇവര്‍ പിറന്നത് ഭൂട്ടാനിലാണ്.
ഒരു മാസമാണ് കുട്ടികളുടെ ആരോഗ്യനില ശസ്ത്രക്രിയക്ക് അനുകൂലമായ നിലയിലേക്കെത്താന്‍ കാത്തിരിക്കേണ്ടി വന്നത്. ഇരുവരും കരളും കുടലിന്റെ ഒരു ഭാഗവും പങ്കുവെക്കുന്നുണ്ട്. ഇവ വിജയകരമായി പങ്കുവെക്കാന്‍ കഴിയുമെന്നാണ് റോയല്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി തലവന്‍ ജോ ക്രേമറി പ്രതീക്ഷിക്കുന്നത്.
നിമയും ദവയും ശസ്ത്രക്രിയക്ക് വിധേയരാകുന്നത് ആസ്‌ത്രേലിയയിലെ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെയാണ്. ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ ആറു മണിക്കൂറെങ്കിലും വേണ്ടിവരും എന്നാണ് കരുതുന്നത്. ഒരു കുട്ടിക്ക് ഒമ്പതു പേര്‍ വീതം ആകെ 18 അംഗങ്ങളാണ് ശസ്ത്രക്രിയാ സംഘത്തിലുള്ളത്.
Discussion about this post