കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച 751 പേരില്‍ പകുതിയിലേറെ പേരും കഴിയുന്നത് ചികിത്സയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 604 പേരും കുട്ടികളാണ്. ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനും സാധ്യത കൂടുതലാണ്.
അതെ സമയം 240 കുട്ടികളെ ചികിത്സിക്കാനുള്ള സൗകര്യമേ മേഖലയിലുള്ളു. മറ്റു പ്രവിശ്യകളിലെ ആശുപത്രികളെ മരുന്നുണ്ടെങ്കില്‍ പഞ്ചാബിലേക്ക് എത്തിക്കാനാണ് നിര്‍ദേശം.
Discussion about this post