ടെഹ്‌റാന്‍: പുതിയ ആയുധം വികസിപ്പിച്ചെടുത്ത് ഇറാന്‍. ഖൊര്‍ദാദ് 15 എന്നാണ് പുതിയ ആയുധത്തിന്റെ പേര്. ഒരേ സമയം ആറ് പോര്‍വിമാനങ്ങളെ പ്രതിരോധിക്കാന്‍ ഈ ആയുധത്തിന് കഴിയും. കൂടാതെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ തടുക്കാനുമുള്ള സംവിധാനവും ഈ ആയുധത്തില്‍ ഉണ്ട്.
അണ്വായുധ കരാറിന്റെ പേരില്‍ അമേരിക്കയും ഇറാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ ഈ നീക്കം പുതിയ വെല്ലുവിളിയായാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആയുധ ശേഷി വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി മറ്റ് രാജ്യങ്ങളുടെ അനുവാദത്തിനായി കാത്തുനില്‍ക്കേണ്ട ആവശ്യം ഇല്ലെന്നും ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ താഹി വ്യക്തമാക്കി. മുന്‍പ് തങ്ങള്‍ക്ക് എസ് 400 നല്‍കണമെന്ന ആവശ്യവുമായി ഇറാന്‍ റഷ്യയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം റഷ്യ തള്ളുകയാണുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഇറാന്‍ സ്വന്തം നിലയില്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത്.
റഡാറുകള്‍ ഉപയോഗിച്ചാണ് ഖൊര്‍ദാദ് 15 പ്രവര്‍ത്തിക്കുന്നത്. 150 കിലോമീറ്റര്‍ അകലെ വരെയുള്ള വസ്തുക്കളെ കണ്ടെത്താനും 120 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെ തകര്‍ക്കാനും റഡാറുകള്‍ ഈ സംവിധാനത്തെ സഹായിക്കും. ഇത് കൂടാതെ റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലുള്ള വിമാനങ്ങളെയും 45 കിലോമീറ്റര്‍ പരിധിയില്‍ വെച്ച് ആക്രമിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.
Discussion about this post