പ്രിട്ടോറിയ: രോഗി ചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയുടെ നാവ് കടിച്ച് മുറിച്ച് യുവ ഡോക്ടര്‍. 32കാരനാണ് ആശുപത്രിയിലെത്തി 24കാരിയായ ഡോക്ടറെ കയറി പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമം നടത്തിയത്. സൗത്ത് ആഫ്രിക്കയില്‍ ബ്ലൂംഫൊണ്ടെയ്ന്‍ എന്ന ആശുപത്രിയിലാണ് സംഭവം നടന്നത്. ബലമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ പ്രതിരോധിക്കവെയാണ് ഡോക്ടര്‍ അയാളുടെ നാവ് കടിച്ചു മുറിച്ചത്.
ഡോക്ടറെ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഡോക്ടര്‍ ബലമായി എതിര്‍ത്ത് നാവ് കടിച്ച് മുറിച്ചത്. നാവില്‍ കടിയേറ്റതോടെ അയാള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷെപ്പടുകയായിരുന്നു. നാവിന് സാരമായി പരിക്കേറ്റ അക്രമി ചികില്‍സ തേടി മറ്റൊരു ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇപ്പോള്‍ വൈദ്യ പരിശോധനകള്‍ക്കും കൗണ്‍സിലിങ്ങിനും വിധേയയായിക്കൊണ്ടിരിക്കുകയാണ് ഡോക്ടര്‍. മുറിവ് ഭേദമാകുന്നതനുസരിച്ച് പ്രതിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്ന് ആരോഗ്യ വിഭാഗം വക്താവ് വ്യക്തമാക്കി.
Discussion about this post