ലണ്ടന്‍: ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ വെള്ളമോ ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ഈ രാജ്യങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം.
ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ പരിസ്ഥിതി മലിനീകരണം രൂക്ഷമാണ്. ഇവിടെ ശുദ്ധവായുവോ വെള്ളമോ ഇല്ല. ഈ രാജ്യങ്ങളിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാതെ ബുദ്ധിമുട്ടും. എന്നാല്‍ ഈ രാജ്യങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
ആ രാജ്യങ്ങള്‍ പോലെയല്ല അമേരിക്ക. അവിടെയുള്ള അന്തരീക്ഷം വളരെ നല്ലതാണ്. പരിസ്ഥിതി മലിനീകരണം പൊതുവെ കുറവാണ്. ഇത് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനത്തിനെതിരേയുള്ള പാരിസ് ഉടമ്പടിയെയും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post