ന്യൂഡല്‍ഹി: ഉപരോധം ഏര്‍പ്പെടുത്തിയ ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ ശ്രമിച്ചാല്‍ ചൈനയേയും ഇന്ത്യയേയും ഉപരോധിക്കുമെന്ന് അമേരിക്കയുടെ ഭീഷണി. ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയും ചൈനയും വീണ്ടും നടപടി ആരംഭിച്ചതോടെയാണ് ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ്.
ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പൂര്‍ണ്ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണ്ണമായും അവസാനിപ്പിച്ചിരുന്നു. ഇക്കാര്യം യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി വര്ധന് ശ്രിംഗ്ശ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈയടുത്ത് അമേരിക്കയുടെ ഉപരോധത്തെ വെല്ലുവിളിച്ച് ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ ചൈനയും ഇന്ത്യയും നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്.
നവംബറിലാണ് ഇറാനു മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പടെയുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് ഭാഗികമായി മേയ് രണ്ട് വരെ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇളവുകള്‍ അനുവദിച്ചത്.
Discussion about this post