മോസ്കോ: ഓഫീസില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് നല്കി റഷ്യന്‍ കമ്പനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്പനിയായ റ്റാറ്റ്പ്രോഫാണ് ഈ തീരുമാനം പുറപ്പെടുവിച്ചത്.
ജീവനക്കാര്‍ ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ച് ഓഫീസിലെത്തണമെന്ന കാലങ്ങളായി തുടരുന്ന രീതിക്ക് മാറ്റം വരുത്താനാണ് കമ്പനിയുടെ തീരുമാനം. ‘ഫെമിനിറ്റി മാരത്തണ്‍’ എന്ന പേരിലുള്ള ക്യാംപെയിനാണ് കമ്പനി നടത്തുന്നത്.
മുട്ടിന് മുകളിലുള്ള പാവാട ധരിച്ച് ഓഫീസിലെത്തിയ വനിതാ ജീവനക്കാരിക്ക് ശമ്പളത്തിന് പുറമെ 100 റൂബിള്‍ അധികം കൊടുക്കുന്നത്. ഏകദേശം 60-ഓളം വനിതാ ജീവനക്കാര്‍ ഇതിനോടകം തന്നെ ക്യാംപെയിനിന്റെ ഭാഗമായെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post