റിയോ ഡി ജനീറോ: പ്രശസ്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാരീസ് സെന്റ് ജെര്മന്റെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ പരാതിയുമായി യുവതി എത്തിയത്.
മെയ് 15നായിരുന്നു സംഭവം. എന്നാല്‍ നെയ്മര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതി നല്‍കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് താന്‍ നെയ്മറിനെ പരിചയപ്പെടുന്നത്. ശേഷം നെയ്മര്‍ തന്നെ പാരിസിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സംസാരിച്ചിരിക്കുന്നതിനിടെ അക്രമാസക്തനായ നെയ്മര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പോലീസ് അറിയിച്ചു.സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടത്. എന്നാല്‍ തന്റെ മകനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള നീക്കമാണിതെന്ന് നെയ്മറുടെ ഏജന്റുകൂടിയായ പിതാവ് നെയ്മര്‍ സാന്റോസ് പ്രതികരിച്ചു.
Discussion about this post