തെഹ്റാന്: ചാനലിലൂടെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ രാജ്യത്തെ മുന്‍ മേയറെ പോലീസ് അറസ്റ്റ് ചെയ്തു. ഇറാന് മുന്‍ മേയര്‍ മുഹമ്മദ് അലി നജഫിയാണ് പിടിയിലായത്.
വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് സ്വയം എറ്റു പറയുകയായിരുന്നു. ഇറാന് സ്റ്റേറ്റ് ടിവിയിലൂടെയായിരുന്നു നജഫി ഭാര്യയെ കൊലപ്പെടുത്തിയ വിവരം തുറന്നു പറഞ്ഞത്. ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഭര്‍ത്താവ് തോക്ക് ചൂണ്ടിയപ്പോള്‍ ഭാര്യ തോക്ക് കൈക്കാലാക്കാന്‍ ശ്രമിച്ചു, ഇതിനിടെ അബദ്ധവശാല്‍ വെടിയുതിരുകയായിരുന്നു എന്നായിരുന്നു നഫ്ജിയുടെ ഏറ്റു പറച്ചില്. നഫ്ജിയുടെ ഭാര്യ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ ഏജന്‍സികള്‍ പക്ഷപാതിത്വം കാണിച്ചുവെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
മുന്‍ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് എട്ടു മാസം മാത്രം മേയര്‍ പദവി വഹിച്ച നഫ്ജി രാജി വച്ചിരുന്നു.
Discussion about this post