വിര്‍ജീനിയ: ഉടമയുടെ ആവശ്യം അനുസരിച്ച് വളര്‍ത്തുനായയെ ഉടയ്‌ക്കൊപ്പം സംസ്‌കരിച്ചു. പൂര്‍ണ്ണ ആരോഗ്യവാനായ നായയെ ആണ് ദയാവധത്തിന് ഇരയാക്കിയത്. വിര്‍ജിനിയയിലെ ചെസ്റ്റര്‍ ഫീല്‍ഡിലാണ് സംഭവം നടന്നത്. ഷിസു ഇനത്തില്‍പെട്ട എമ്മനായയാണ് ദയാവധത്തിന് ഇരയായത്.
ഉടമ മരണപ്പെട്ടതോടെ നായ തനിച്ചായിരുന്നു. തുടര്‍ന്ന് നായയെ മാര്‍ച്ച് 8 മുതല്‍ എനിമല്‍ ഷെല്‍റ്ററില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ഉടയ്ക്ക് ഇത്തരം ഒരു വിചിത്രമായ ആഗ്രഹം ഉണ്ടായിരുന്നു എന്ന കാര്യം ഉടമയുടെ വക്കീല്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു നായയെ ദയാവധത്തിന് വിധേയയാക്കിയത്. നായയുടെ ദേഹം ദഹിപ്പിച്ച് ഒരു പാത്രത്തിലാക്കി ഉടമയുടെ ശവപേടകത്തിനുള്ളില്‍ വെച്ച് അടക്കം ചെയ്തു.
അതേസമയം യാതൊരു അസുഖവും ഇല്ലാത്ത നായയെ കൊല്ലരുതെന്ന് കുറെ അപേക്ഷിച്ചെന്ന് എനിമല്‍ ഷെല്‍ട്ടറിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
വിര്‍ജീനിയന്‍ നിയമപ്രകാരം പട്ടികള്‍ സ്വകാര്യ സ്വത്താണ്. അതുകൊണ്ട് തന്നെ അവയുടെ ദയാവധവും നിയമവിധേയമാണ്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പട്ടിയെ കൊലപ്പെടുത്തിയത് പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.