കാലിഫോര്‍ണിയ: നിയന്ത്രണം നഷ്ടപ്പെട്ട യുദ്ധവിമാനത്തില്‍ നിന്ന് അത്ഭുതകരമായി പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന പൈലറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. ദൃശ്യങ്ങള്‍ എയര്‍ ബേസിന് സമീപത്തെ ഹൈവേയിലൂടെ പോകുകയായിരുന്ന ഒരു വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും തുടര്‍ന്ന് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. നിയന്ത്രണം വിട്ട വിമാനം ഇടിച്ച് ഇറങ്ങുമെന്ന് ഉറപ്പായതോടെയാണ് പൈലറ്റ് പാരച്യൂട്ടിലൂടെ രക്ഷ നേടിയത്. തികച്ചും അപ്രതീക്ഷിതമായായിരുന്നു പൈലറ്റിന്റെ നീക്കം. എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്ത് പൈലറ്റ് പാരച്യൂട്ടില്‍ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്.
ശേഷം പൈലറ്റിന്റെ പാരച്യൂട്ട് വിടരുന്നതും വിമാനം മുന്നോട്ട് നീങ്ങുന്നതും വിഡിയോയില്‍ വ്യക്തമാണ്. അതേ സമയം വിമാനത്തില്‍ വെടിക്കോപ്പുകളുണ്ടായിരുന്നെന്നും അവ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post