കാറിന് തീപിടിച്ചു; ഊതിയും തുണിയും ഇട്ട് തീയണയ്ക്കാന്‍ പെടാപാടുപ്പെട്ട് ഉടമ, വീഡിയോ

ബ്രിട്ടന്‍; ബിഎംഡബ്ല്യു കാറിന് തീ പിടിച്ചപ്പോള്‍ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബ്രിട്ടനിലെ ഹെര്‍ട്‌ഫോര്‍ഡ്ഷിറിലിലാണ് സംഭവം. കാറിന്റെ പിന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ തീ അണക്കാന്‍ പെടാപ്പാട് പെടുകയാണ്. തീ ആളിക്കത്തുന്നതിനിടെ ഉടമ തുണിയിട്ടും, ഊതിയും ശ്രമങ്ങള്‍ തുരുകയാണ്.

തീ പടര്‍ന്ന് പിടിക്കുമ്പോള്‍ ഉണ്ടാവുന്ന അപകടത്തെപ്പറ്റി ചിന്തിക്കാതെ കാറിന് ചുറ്റും നടക്കുന്നതും തീയില്‍ ആഞ്ഞ് ചവിട്ടുന്നതും കാണാം വീഡിയോയില്‍ കാണാം. പിന്നാട് മുന്‍വശത്തെ വാതില്‍ തുറക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്.

ഇതിനിടെ ഇവിടെ എത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ ഉടമ അവിടെ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് അല്‍പം ബലം പ്രയോഗിച്ചാണ് ഇയാളെ പിടിച്ചുമാറ്റിയത്. ഇതിനിടെ കാറില്‍ നിന്നും പൊട്ടിത്തെറി ശബ്ദവും ഉയരുന്നുണ്ട്.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നതും അപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്‌നി വിഴുങ്ങന്നതും ഉടമ ഹതാശനായി നിലത്തിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഉടമയുടെ ചെയ്തികളെ ചിലര്‍ പരിഹസിക്കുമ്പോള്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യനു വേണ്ടിയും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്. വാഹനത്തിന് തീ പിടിച്ചാല്‍ തുണിക്കഷ്ണങ്ങള്‍ അതിലേക്ക് എറിയരുതെന്ന തലക്കെട്ടോടെയാണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്

Exit mobile version