വാഷിങ്ടണ്‍: വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി നരേന്ദ്രമോഡിയുമായി സംസാരിച്ച ശേഷം ട്വിറ്ററിലാണ് ട്രംപ് തന്റെ അഭിപ്രായം പങ്ക് വെച്ചത്.
നരേന്ദ്രമോഡിയുമായി സംസാരിച്ചു. രാഷ്ട്രീയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം വലിയൊരു മനുഷ്യനും ഇന്ത്യക്കാരുടെ മികച്ച നേതാവുമാണ്. മോഡിയെ കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്. ഇങ്ങനെയായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.
മോഡി അധികാരം നിലനിര്‍ത്തുന്നതോടെ യുഎസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ നെതന്യാഹുവടക്കമുള്ള നേതാക്കള്‍ മോഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
മുപ്പതാം തിയതിയാണ് രണ്ടാം മോഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുക്കുന്നത്. മന്ത്രിസഭാ രൂപവത്ക്കരണത്തിനുള്ള ചര്‍ച്ചകള്‍ ബിജെപി നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post