ഞങ്ങളുടെ രാജ്യത്തെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; നിലപാടില്‍ ഉറച്ച് ഇറാന്‍ പ്രസിഡന്റ

രണ്ടു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി തുടരുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദിവസങ്ങളായി തുടരുന്ന വാക്പോരിന്റെ തുടര്‍ച്ചയാണ് പുതിയ പരാമര്‍ശം.

ടെഹ്റാന്‍: രാജ്യത്തെ ബോംബിട്ട് തകര്‍ക്കാന്‍ ശ്രമിച്ചാലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. രണ്ടു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി തുടരുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദിവസങ്ങളായി തുടരുന്ന വാക്പോരിന്റെ തുടര്‍ച്ചയാണ് പുതിയ പരാമര്‍ശം.

മിഡില്‍ഈസ്റ്റില്‍ അസ്വസ്ഥതകള്‍ പുകയുന്ന സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വ്യാഴാഴ്ച പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റുഹാനിയുടെ പ്രതികരണം. അവര്‍ ഞങ്ങളുടെ മണ്ണില്‍ ബോംബിട്ടാലും ഞങ്ങളുടെ കുട്ടികള്‍ രക്തസാക്ഷികളായാലും മുറിവേറ്റാലും പിടിച്ച് തടവിലിട്ടാലും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അഭിമാനം എന്ന ലക്ഷ്യം ഉപേക്ഷിക്കില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

2015ല്‍ ഇറാനും നിരവധി ലോക ശക്തികളും തമ്മിലുള്ള ആണവ കരാറില്‍ നിന്നും ട്രംപ് പിന്‍മാറുകയും ഇറാനിയന്‍ വ്യവസായങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെയായി ട്രംപ് ഭരണകൂടം ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇറാന്‍ എണ്ണ കയറ്റുമതി തീര്‍ത്തും ഇല്ലാതാക്കാനും ഗള്‍ഫ് മേഖലയില്‍ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി.

Exit mobile version