അറ്റലാന്റ്: മൂന്ന് വയസ്സുള്ള തന്റെ മകളെ കാമുകന് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നതിന് സാക്ഷിയായി പെറ്റമ്മ. അമേരിക്കയിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുറ്റത്തിന് ഗ്രിഗറി പാര്‍ക്കര്‍ (20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം മകളെ പീഡനത്തിനിരയാക്കുന്നത് കണ്ടു നിന്ന ക്രിസ്റ്റര്‍ ബ്രൂക്സ് (19) എന്ന യുവതിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്ന കുട്ടി ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും വാരിയെല്ലിനുമെല്ലാം പരിക്കേറ്റിരുന്നു.
സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post