വാഷിംഗ്ടണ്‍: 400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ലോകത്തിന് തന്നെ മാതൃകയായി അരേിക്കയിലെ പ്രമുഖ വ്യാവസായി. നിറകൈയ്യടികളാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് സൈബര്‍ ലോകവും ജനങ്ങളും നല്‍കുന്നത്. റോബര്‍ട്ട് എഫ് സ്മിത്ത് (56) എന്ന ശതകോടീശ്വരനാണ് കുട്ടികള്‍ക്ക് കൈതാങ്ങായി മാറിയത്. അറ്റ്ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ ബിരുദദാന ചടങ്ങിനിടെ സഹായ ഹസ്തം പ്രഖ്യാപിച്ചത്.
കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായും പഠിക്കുന്ന കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഓണററി ഡിഗ്രി സ്വീകരിക്കാനെത്തിയതായിരുന്നു റോബര്‍ട്ട് എഫ് സ്മിത്ത്. ആ ചടങ്ങിനിടെ 400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. സ്മിത്ത് ഇക്കാര്യം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മറ്റു ചിലര്‍ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. പിന്നെ ഒന്നാകെ എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് ആ പ്രഖ്യാപനത്തെ സ്വീകരിച്ചു.
ലോകരാജ്യങ്ങളും ഇന്ന് അദ്ദേഹത്തെ വാഴ്ത്തുകയാണ്. കാരണം, സ്മിത്ത് ഏറ്റെടുത്തത് 280 കോടി രൂപയുടെ വായ്പകളായിരുന്നു. ഏറെപ്പേരും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്ന് പഠിക്കാനെത്തുന്ന കറുത്ത വര്‍ഗക്കാരായ യുവാക്കള്‍ മാത്രം പഠിക്കുന്ന കോളജാണ് മൂര്‍ഹൗസ്. യുഎസിലെ ധനികരില്‍ 163-ാം സ്ഥാനത്താണ് സ്മിത്ത്. 35,000 കോടി രൂപയാണ് ആസ്തി. സോഫ്റ്റ്വെയർ സ്ഥാപനങ്ങള്‍ വാങ്ങി വില്‍ക്കുന്നതിലൂടെയുമാണ് അദ്ദേഹം ധനികനായത്. കോളേജ് അധികൃതരാണ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
Right after @RFS_Vista tells the Class of 2019 he will cover their student loans #MorehouseGrad2019 #MVP @Morehouse pic.twitter.com/wMD1DfOTfT
— José Mallabo (@JoseMallabo) May 19, 2019
Discussion about this post