കാന്‍ബറ: സാഹസികത നിറഞ്ഞതും അല്ലാത്തതുമായ നിരവധി ചാലഞ്ചുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. യുവതലമുറയ്ക്ക് എന്നും ഹരമാണ് ഇത്തരം ചാലഞ്ചുകള്‍. അതില്‍ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൗ കിസ്സിംഗ് എന്നാണ് ചാലഞ്ചിന്റെ പേര്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയെന്നതാണ് ചാലഞ്ച്.
സ്വിസ് ആപ്പായ കാസില്‍ ആണ് ചാലഞ്ച് പുറത്തിറക്കിയത്. സ്വിസ് പൗരന്മാര്ക്കും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമാണ് ഈ ചാലഞ്ച് മുന്പോട്ട് വെച്ചിട്ടുള്ളത്. കാരുണ്യ പ്രവര്‍ത്തിക്കായുള്ള ധനസമാഹരണമാണ് ഈ ഓണ്‍ലൈന്‍ ചാലഞ്ചിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ കൗ കിസ്സിംഗ് ചാലഞ്ചില്‍ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍.
ഇത്തരം ചലഞ്ചുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാത്രമല്ല, തീര്‍ത്തും അപകടകരമായ ശല്യം എന്നൊരു പേര് കൂടി കൗ കിസിംഗ് ചാലഞ്ചിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കി. പുല്‍മേടുകളും മേച്ചില്‍ സ്ഥലങ്ങളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതേ മേഞ്ഞ് നടക്കുന്ന പശുക്കളെയോ കിടാങ്ങളെയോ ചുംബിക്കുന്നത് അപകടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
Discussion about this post