മൃഗമോ മത്സ്യമോ എന്ന് തോന്നിപ്പിക്കന്ന ജല ജീവി കരക്കടിഞ്ഞു

ജോര്‍ജിയ; ജോര്‍ജ്ജിയയില്‍ സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്ത് ഭീകരരൂപമുള്ള മീന്‍ കരക്കടിഞ്ഞു. മീനിന്റെ നീണ്ട കൂര്‍ത്ത പല്ലുകളാണ് മറ്റു മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പല്ലുകള്‍ ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ്. ഹോളിവുഡ് സിനിമകളിലെല്ലാം ഇത്തരത്തില്‍ മൃഗമോ മത്സ്യമോ എന്ന് തോന്നിപ്പിക്കന്ന മീനുകള്‍ പ്രത്യക്ഷമാവാറുണ്ട്.

ജോര്‍ജ്ജിയയിലെ പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടല്‍ത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ മീനിനെ കണ്ടത്. ഇവര്‍ കൂടുതല്‍ അടുത്തേക്ക് പോയപ്പോഴാണ് ഈ മീന്‍ ചില്ലറക്കാരനല്ലെന്ന് മനസിലായത്.

ഷീപ്‌സ്‌ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായില്‍ നിറയെ പല്ലുകളുള്ള ഈ മീനുകക്ക് ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകള്‍ ഉള്ളത്. 15 മില്ലിമീറ്റര്‍ മുതല്‍ 76 സെന്റിമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

Exit mobile version